ജയാ രാജൻ എസ്റ്റേറ്റിലെ മുഖംമൂടി ആക്രമണത്തിൽ പാർട്ടിക്കോ സമരക്കാർക്കോ പങ്കില്ലെന്ന് സി പി എം

Dec 13, 2023 - 13:09
 0
ജയാ രാജൻ എസ്റ്റേറ്റിലെ മുഖംമൂടി ആക്രമണത്തിൽ പാർട്ടിക്കോ സമരക്കാർക്കോ പങ്കില്ലെന്ന് സി പി എം
This is the title of the web page

ജയാ രാജൻ എസ്റ്റേറ്റിലെ അതിഥി തൊഴിലാളികളെ മുഖംമൂടിധാരികൾ മർദിച്ച സംഭവത്തിൽ സി പി എം പാർട്ടിക്കോ സമരം ചെയ്യുന്ന യൂണിയൻ തൊഴിലാളികൾക്കോ പങ്കില്ലായെന്നും പരാതി വ്യാജമാണെന്നും സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി വി എ കുഞ്ഞുമോൻ. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ പതിനേഴ് ദിവസമായി സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ഖജനാപ്പാറ വെള്ളിവിളുന്താൻ ജയാ രാജന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിനു മുൻപിൽ സമരം നടത്തി വരികയാണ്. ജോലി നിഷേധിച്ച എട്ടോളം തൊഴിലാളികൾക്ക് തിരികെ ജോലി നൽകുക,രണ്ടു വർഷക്കാലമായി മുടങ്ങി കിടക്കുന്ന ബോണസും ശമ്പള കുടിശ്ശികയും നൽകുക,വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ നൽകുക,തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തി വരുന്നത്. സമരം പതിനേഴ് ദിവസം പിന്നിടുമ്പോൾ, ഇന്നലെ ജയാ രാജന്റെ തോട്ടത്തിൽ ജോലി ചെയുന്ന അതിഥി തൊഴിലാളികളെ ഒരു സംഘം മുഖമൂടി ധാരികൾ മർദിച്ചിരുന്നു ഈ സംഭവത്തിൽ സമരം നടത്തി വരുന്ന തൊഴിലാളികൾക്കോ പാർട്ടിക്കോ ബന്ധമില്ലയെന്നും സി പി എം പ്രവർത്തകർ ആക്രമിച്ചു എന്ന പരാതി വ്യാജമാണ് എന്നും ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി വി എ കുഞ്ഞുമോൻ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊഴിലാളികളുടെ ആവിശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ചെയ്യുമെന്നും അതിഥി തൊഴിലാളികളെ മർദിച്ചു എന്ന വ്യാജ പരാതിയെ നിയമപരമായി നേരിടുമെന്നും സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ പ്രവർത്തകർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow