ഇടുക്കിയുടെ കാതലായ വിഷയങ്ങള്‍ നവകേരള സദസ്സ് ചര്‍ച്ച ചെയ്തില്ല ഹൈറേഞ്ച് സംരക്ഷണ സമിതി

Dec 11, 2023 - 17:34
 0
ഇടുക്കിയുടെ  കാതലായ  വിഷയങ്ങള്‍  നവകേരള  സദസ്സ്  ചര്‍ച്ച ചെയ്തില്ല  ഹൈറേഞ്ച്  സംരക്ഷണ സമിതി
This is the title of the web page

ഇടുക്കിയുടെ കാതലായ പല വിഷയങ്ങളും നവകേരള സദസ്സ് ചര്‍ച്ച ചെയ്തില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കള്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു ഇടുക്കിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് 12,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇടുക്കിക്കു വേണ്ടി പ്രഖ്യാപിച്ചിരുന്നു എന്നാല്‍ നാളിതുവരെ അതിന്റെ നടപടികളെപ്പറ്റി യാതൊര വ്യക്തതയുമില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും അതിനെപ്പറ്റിയോ തുടര്‍ നടപടികളെപ്പറ്റിയോ യാതൊന്നും പറഞ്ഞില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വനവത്കരണത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ 364 .89 ഹെക്ടര്‍ റവന്യൂ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിന് ഗൂഢനീക്കം നടന്നു. ഇങ്ങനെ സംഭവിച്ചാല്‍ ചുറ്റുമുള്ള കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാകും .സര്‍ക്കാര്‍ അറിവോടെയല്ല ഇത്‌ നടന്നതെന്ന് പ്രസ്താവന കണ്ടു .ജനവാസകേന്ദ്രങ്ങള്‍ക്ക്‌ നടുവില്‍ റിസര്‍വ് വനങ്ങള്‍ പ്രഖ്യാപിക്കുന്നതും റവന്യൂ ഭൂമി റിസര്‍വ് ആയി പ്രഖ്യാപിയ്ക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും .ഇതിനുമുന്‍പ് ആനച്ചാലില്‍ ഇപ്രകാരമൊരു നടപടി ഉണ്ടായി .പാരലല്‍ സര്‍ക്കാര്‍ പോലെ പ്രവര്‍ത്തിക്കുന്ന വനംവകുപ്പിനെ നിയന്ത്രിക്കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകണം .വന്യജീവി ശല്യം നിയന്ത്രിക്കുന്നതിന് ഓരോ വനമേഖലയുടെയും വാഹകശേഷിക്കനുസരിച്ച് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കണം .ഇതിനായി വിദേശ രാജ്യങ്ങളില്‍ ഫലപ്രദമായി ചെയ്യുന്ന നടപടികള്‍ പഠിച്ചു നടപ്പിലാക്കണം.

പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാനുള്ളതീരുമാനം വളരെ സ്വാഗതാര്‍ഹമാണ് .അതിനുള്ള നടപടികള്‍ വേഗത്തിലാകണം .ഇനിയും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പട്ടയം ലഭിക്കാത്തവരുടെ കാര്യത്തില്‍ പരിഹാരം ഉണ്ടാകണം .ഭൂരേഖകളില്‍ ഏലംകൃഷി എന്നെഴുതിയിരിക്കുന്നതിനാല്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെയും ലാന്‍ഡ് രജിസ്റ്ററില്‍ പേരില്ലാത്തതിന്റെ പേരില്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശമായ കാന്തിപ്പാറ വില്ലേജിലെ കുത്തുങ്കല്‍ പ്രദേശത്തു പട്ടയം നിഷേധിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരംഉണ്ടാകണം .

അരനൂറ്റാണ്ടു മുന്‍പു തന്നെ പട്ടയം കിട്ടിയിട്ടുള്ളതും കരം കെട്ടി വരുന്നതും മറ്റാര്‍ക്കും തര്‍ക്കമില്ലാത്തതുമായ ഭൂമിയുടെ പട്ടയത്തിന്റെ സാധുതയെ ഭൂപതിവ് ഓഫീസുകളിലെരേഖകളുടെ അപര്യാപ്തതകളുടെ പേരില്‍ കോടതികളില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് ഉടമകളെ ബുദ്ധിമുട്ടിക്കുന്നത് പതിവാകുകയാണ് .സാങ്കേതികതയുടെപേരിലുള്ള ഇത്തരം ദ്രോഹങ്ങള്‍അവസാനിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകണം .

Kerala Restriction of Transfer by And Restoration of Lands To Scheduled Tribes Act 1999 നിയമംപ്രാബല്യത്തില്‍വരുന്നതിന് മുന്‍പ് തന്നെ ആദിവാസി വിഭാഗത്തില്‍ നിന്നും മറ്റുള്ളവരുടെകയ്യിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ള അഞ്ചേക്കര്‍ വരെയുള്ള ഭൂമിക്ക് ആദിവാസികള്‍ അല്ലാത്ത ഭൂഉടമകള്‍ക്ക് അവകാശമുണ്ടെന്നിരിക്കെ അവര്‍ക്ക് പട്ടയം നിഷേധിക്കപ്പെടുകയാണ് .ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍വാലി വില്ലേജ്‌ പൊട്ടന്‍കാട് , 20 ഏക്കര്‍കരയില്‍ 114 കര്‍ഷകര്‍ പട്ടയമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് . ഇവരുടെ പ്രശ്‌നവും കേവലം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് വഴിപരിഹരിക്കാവുന്നതാണ്.

ഈ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുന്നതിന്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സമിതിജനറല്‍കണ്‍വീനര്‍ഫാ .സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍,രക്ഷാധികാരി ആര്‍ മണിക്കുട്ടന്‍ എന്നിവര്‍ആവശ്യപ്പെട്ടു .

What's Your Reaction?

like

dislike

love

funny

angry

sad

wow