മന്ത്രിസഭയുടെ ആദരവ് ഏറ്റുവാങ്ങി ഇടുക്കിയുടെ മിടുക്കര്‍

Dec 11, 2023 - 17:21
 0
മന്ത്രിസഭയുടെ  ആദരവ് ഏറ്റുവാങ്ങി  ഇടുക്കിയുടെ മിടുക്കര്‍
This is the title of the web page

നവകേരള സദസില്‍ ഇടുക്കിയുടെ രണ്ടുമിടുക്കരെ കേരള മന്ത്രിസഭ ആദരിച്ചു. ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്ന ജില്ലയിലെ നവകേരള സദസ്സിന്റെ രണ്ടാം ദിനത്തില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ കൊച്ചു മിടുക്കന്‍ അഥര്‍വ സജിതത്തിനെയും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ താരമായി മാറിയ ദേവനന്ദ രതീഷ് എന്നിവരെ ആദരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓര്‍മ ശക്തി കൊണ്ടു റെക്കോര്‍ഡുകള്‍ നേടിയെടുത്ത ഒന്നര വയസുകാരനായ അഥര്‍വ സജിത്തിന് കലാം വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവ ലഭിച്ചിട്ടുണ്ട്. യു കെ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓണറേറി ഡോക്ടറേറ്റിനുള്ള പരിഗണനയിലാണ്.

സോഷ്യല്‍ മീഡിയയിലൂടെ താരമായ ദേവനന്ദ ആറ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നവകേരള സദസ്സില്‍ മന്ത്രിസഭയുടെ ആദരവിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌നേഹ ആശ്ലേഷനവും ലഭിച്ച സന്തോഷത്തിലാണ് ഇരുവരും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow