ഇടുക്കി മുറിഞ്ഞപുഴയിൽ എക്സൈസ് സംഘം 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

Dec 10, 2023 - 12:16
 0
ഇടുക്കി മുറിഞ്ഞപുഴയിൽ എക്സൈസ് സംഘം 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
This is the title of the web page

ഇടുക്കി മുറിഞ്ഞപുഴയിൽ എക്സൈസ് സംഘം 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പെരുവന്താനം വില്ലേജിൽ പുറ ക്കയത്ത് വടകര വീട്ടിൽ സണ്ണി എന്ന ഡോമിനിക്ക് ജോസഫിന്റെ വീടിനുള്ളിൽ നിന്നുമാണ് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുംപീരുമേട് എക്സൈസ് സംഘം പിടികൂടിയത്.ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിന്റെ പരിധിയിൽ വരുന്നമുറിഞ്ഞപുഴ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എഴുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തുന്നത് അറിഞ്ഞ പ്രതി ഓടിപ്പോയതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തൊണ്ടിമുതൽ കണ്ടെടുത്തത് പ്രകാരം ഇയാൾക്കെതിരെ ഒ ആർ നമ്പർ 27 / 2023പ്രകാരം അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.പീരുമേട് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റിവ് ഓഫീസർ ഡി സതീഷ് കുമാർ,എക്സൈസ് ഓഫീസർമാരായ ഏ സിയാദ്, ആർ മുകേഷ് ,കെ എൻ അജയകുമാർ ,വനിത സിഇഒ സിന്ധു കെ തങ്കപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. തൊണ്ടിമുതൽ തുടർ നടപടികൾക്കായി പീരുമേട് എക്സൈസ് റേഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ തുടരന്വേഷണം ഉണ്ടാവുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow