ആദ്യമായി വേദിയിലെത്തിയ ദയാ അജിത്, ഝാൻസി റാണി യിലൂടെ നേടിയത് ഒന്നാം സ്ഥാനം

തൊടുപുഴ മുതലക്കോടം പള്ളി വീട്ടിൽ ദയാ അജിത് ഇതുവരെ കലോത്സവ വേദിയിൽ കയറിയിട്ടില്ല. ഇത്തവണ അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു.
മോണാ ആക്ടിൽ ഝാൻസി റാണിയുടെ കഥ പറഞ്ഞ ദയ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി.ഇംഗ്ലീഷ് സ്കിറ്റ്, പദ്യം ചൊല്ലൽ എന്നിവയിലും മത്സരിക്കുന്നു.
കെ പി എ സി ഷാജി തോമസാണ് മോണോ ആക്ടിൽ ദയയുടെ ഗുരു. ചരിത്രകഥ ഒട്ടും ഗൗരവം ചോരാതെ സ്വോഭാവിക അഭിനയതികവോടെ അവതരിപ്പിച്ചാണ് ദയ വേദിയിലെ താരമായത്.തൊടുപുഴ മുതലക്കോടം പള്ളി വീട്ടിൽ അജിത് - ഖദീജ ദമ്പതികളുടെ മകളാണ് ദയാ അജിത്.