എസ് എഫ് ഐ യുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പഠിപ്പ് മുടക്ക് സമരം നടത്തി
സംസ്ഥാനത്തെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തിയത്.SFI കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവും നടത്തി.
എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ വളയന് ൽ സമരവും നടന്നു.ബിജെപി പ്രസിഡന്റ് എഴുതി നല്‍കുന്ന പേരുകള്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നിയമിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സര്‍വകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാര്‍ഷ്ട്യവുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു. ഇതിനെതിരെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിക്കുന്നില്ലെന്നും എസ്എഫ്‌ഐ കുറ്റപ്പെടുത്തി. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ സര്‍വകലാശാലകളിലും ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുന്നതെന്നും SFI ആരോപിച്ചു.






