ഇടുക്കി റവന്യൂ ജില്ലാ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം എം എം മണി എം.എൽ.എ നിർവഹിച്ചു

ഇടുക്കി റവന്യൂ ജില്ലാ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം എം എം മണി എം.എൽ.എ നിർവഹിച്ചു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തി.വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.ഡിസംബർ അഞ്ചു മുതൽ എട്ടുവരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനം ഹയർ സെക്കൻഡറി സ്കൂൾ,സെന്റ് ജോർജ് പാരീഷ് ഹാൾ, ദീപ്തി നഴ്സറി സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഏഴു സബ്ജില്ലകളിൽ നിന്നായി 4000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കുന്നു.8-ാം തീയതി നടക്കുന്ന സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.