ഹോട്ടലുകൾക്കും ജീവനക്കാർക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.ജയപാൽ

Nov 28, 2023 - 17:52
Nov 28, 2023 - 18:04
 0
ഹോട്ടലുകൾക്കും ജീവനക്കാർക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും  ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.ജയപാൽ
This is the title of the web page

സംസ്ഥാനത്ത് ഭക്ഷ്യ ഉൽപ്പാദന വിതരണ മേഖലയിൽ പ്രവർത്തിച്ചു വരുന്നവരുടെ കൂട്ടായ്മയിൽ അടിമാലി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ ഇടുക്കി ജില്ലാ ഘടകത്തിന്റെ ജില്ലാ തല കൺവെൻഷനും സമ്മേളനവും തടിയംപാട് പാപ്പൻസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹോട്ടൽ, റിസോർട്ട്, റസ്സ്റ്റോറൻ്റ്, ലോഡ്ജ് മേഖലയിൽ നിന്നുള്ള 2500 ലധികം സ്ഥാപന ഉടമകളും, പതിനായിരത്തോളം തൊഴിലാളികൾ നേരിട്ടും പതിനായിരത്തിലധികം പേർ പരോക്ഷമായും പ്രവർത്തിക്കുന്ന ഈ സംഘടനയിൽ അച്ചടക്ക ബോധവും കൃത്യനിഷ്ടയും നിർബന്ധമാണന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ജി.ജയപാലൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അനിയന്ത്രിതമായിവർധിച്ചു കൊണ്ടിരിക്കുന്ന അസംസ്കൃത സാധനങ്ങളുടെ വില സർക്കാർ നിയന്ത്രിക്കുക, ഉദ്യോഗസ്ഥന്മാരുടെ അനധികൃത പരിശോധന അവസാനിപ്പിക്കുക, പഞ്ചായത്തു ലൈസൻസിന്റെ കാലാവധി 5 വർഷമായി നീട്ടി നൽകുക തുടങ്ങിയ നിരവധി അവശ്യങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് യോഗം ഉത്ഘാടനം ചെയ്ത ജി. ജയപാൽ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം. എസ്. അജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ എൻ. അബ്ദുൾ റസാക്ക്, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.എം. ജോർളി രാജാക്കാട്, സംസ്ഥാന - ജില്ലാ നേതാക്കളായ സജീന്ദ്രൻ പൂവാങ്കൽ, പ്രസാദ് ആനന്ദഭവൻ, എം.കെ രാജ , അനുമോൻ തൊടുപുഴ , ജോസ് കഴികണ്ടം, മുഹമ്മദ് ഷെറീഫ്, ടി.ജെ. മനോഹരൻ തുടങ്ങി നിരവധി പേർ സംസാരിച്ചു.

സംഘടന സംഘടിപ്പിച്ച സെമിനാറുകൾ ഇടുക്കി ഡി വൈ എസ്.പി. ജിൽസൻ മാത്യു, ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ഹരി പ്രസാദ് എന്നിവർ നയിച്ചു.

ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം.ജോർളി രാജാക്കാടിന്റെ നേതൃത്വത്തിൽ ഡോ. ഡൊമിനിക്ക് വട്ടപ്പാറ, സയോൺ ഇടുക്കി, ആൻസൻ ചെറുതോണി തുടങ്ങിയവരുടെ പ്രതൃത്വത്തിലുള്ള പ്രത്യേക സംഘം ജില്ലാ സമ്മേളനം നിയന്ത്രിച്ചു. മികവു പുലർത്തിയ അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow