ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു

റിസോര്‍ട്ട് കെട്ടിടവും ഏറ്റെടുത്തു

Nov 24, 2023 - 17:48
 0
ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു
This is the title of the web page

ഹൈക്കോടതി ഉത്തരവ് അനുസരിച്ച്  റവന്യു ദൗത്യസംഘം ജില്ലയിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാല്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പറുകളിലായി 18 ഏക്കര്‍ 10 സെന്റ്  പുറമ്പോക്ക് സ്ഥലമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന്  സര്‍ക്കാര്‍ ഏറ്റെടുത്തത്.  സര്‍വ്വേ നമ്പര്‍ 34/1 ലെ  16 ഏക്കര്‍ 45 സെന്റ് , 20/1 ല്‍ 1 ഏക്കര്‍ 32 സെന്റ് എന്നിങ്ങനെയുള്ള  പുറമ്പോക്ക് കയ്യേറ്റമാണ്  ഒഴിപ്പിച്ചത് .ഇതിന് പുറമെ സര്‍വ്വേ നമ്പര്‍ 34/1 ല്‍ ഉള്‍പ്പെട്ട 33 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചിരുന്ന റിസോര്‍ട്ടും ഏറ്റെടുത്തു . എന്നാല്‍ കയ്യേറ്റസ്ഥലങ്ങളിലെ വീടുകളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്‌ന്റെ  നിര്‍ദ്ദേശ പ്രകാരം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍.എസ്.നായര്‍ , ഡെപ്യൂട്ടി കളക്ടര്‍  കെ.പി.ദീപ, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എ.വി.ജോസ്, ഭൂരേഖ തഹസില്‍ദാര്‍ സീമാ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.  നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ്  കൈയേറ്റങ്ങള്‍   ഒഴിപ്പിച്ചിട്ടുള്ളതെന്നും ഈ സ്ഥലങ്ങളില്‍ വീട് വച്ച്  താമസിക്കുന്നരെ  ഒഴിപ്പിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow