നേര്യമംഗലം - ഇടുക്കി റോഡിൽ കരിമണലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

നേര്യമംഗലം - ഇടുക്കി റോഡിൽ കരിമണലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി തോപ്രാംകുടി സ്വദേശി ഡെന്നിയാണ് മരിച്ചത്. പുലർച്ചെ 5:30 ന് ആയിരുന്നു സംഭവം. ഇതുവഴിയെത്തിയ കാർ യാത്രക്കാരനാണ് പാതയോരത്ത് മൃതദേഹം കണ്ടത്. എറണാകുളത്ത് ജോലിസംബന്ധമായ കാര്യങ്ങൾക്ക് പോയി തിരികെ വരുന്നതിനിടെയാണ് ഡെന്നി അപകടത്തിൽപ്പെട്ടത്. കരിമണൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനത്തിനായി പോലീസ് തിരച്ചിൽ തുടങ്ങി.