വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോയ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Nov 11, 2023 - 06:23
 0
വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോയ ഓട്ടോറിക്ഷയും  കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച്  മൂന്ന് പേർക്ക് പരിക്ക്
This is the title of the web page

വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്സും തമ്മിലാണ് ഗവിക്ക് സമീപം വച്ച് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് ഓട്ടോറിക്ഷയിൽ ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ആറ് യാത്രക്കാരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ ഗവി സ്വദേശികളായ ജയശങ്കർ, പുഷ്പമലർ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റവരെ കെഎസ്ആർടിസി ബസ്സിൽ തന്നെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും അയച്ചു. അമിത വേഗതയിൽ എത്തിയ കെഎസ്ആർടിസി ആണ് അപകടകാരണമെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow