ചന്ദനത്തടി വാങ്ങാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി: ഇടുക്കിയിൽ പിടിയിലായത് ഏഴു പേർ. പിടികൂടിയത് 120 കിലോ ചന്ദനം
![ചന്ദനത്തടി വാങ്ങാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി: ഇടുക്കിയിൽ പിടിയിലായത് ഏഴു പേർ. പിടികൂടിയത് 120 കിലോ ചന്ദനം](https://openwindownews.com/uploads/images/202311/image_870x_654d8b3fee4fb.jpg)
തൊടുപുഴയില്‍ വില്‍പനക്കായി സൂക്ഷിച്ച 120 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. ചന്ദനത്തടി വാങ്ങനെന്ന വ്യാജേന എത്തിയാണ് വനം വകുപ്പ് ഫ്‌ളയിങ്ങ് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. തൊടുപുഴയ്ക്കടുത്ത് മുട്ടം ആല്‍പാറക്ക് സമീപം ജനിമോന്‍ ചാക്കോയുടെ വീട്ടില്‍ നിന്നുമാണ് ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടിയത്. ഇടപാടുകാരും വില്‍പനക്കാരും ഇടനിലക്കാരും ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്.
വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ കുന്നേല്‍ ആന്റോ ആന്റണി, കുന്നേല്‍ കെ.എ ആന്റണി, കരോട്ടുമുറിയില്‍ ബിനു ഏലിയാസ്, മുട്ടം സ്വദേശി കല്ലേല്‍ ജനിമോന്‍ ചാക്കോ, കാളിയാര്‍ സ്വദേശി തെക്കേപ്പറമ്പില്‍ ബേബി സാം, മേച്ചാല്‍ സ്വദേശികളായ കുന്നത്ത്മറ്റത്തില്‍ സ്റ്റീഫന്‍, ചെമ്പെട്ടിക്കല്‍ ഷൈജു ഷൈന്‍ എന്നിവരാണ് പിടിയിലായത്.