വാഗമൺ ഉളുപ്പൂണിയിൽ പട്ടികജാതി വിഭാഗത്തിൽ സോമന്റെ വീട് ആക്രമിച്ച് ഭാര്യയെയും മകളെയും ഉപദ്രവിച്ച പ്രതികളെ അറസ്റ്റ് ചെയ്തു
![വാഗമൺ ഉളുപ്പൂണിയിൽ പട്ടികജാതി വിഭാഗത്തിൽ സോമന്റെ വീട് ആക്രമിച്ച് ഭാര്യയെയും മകളെയും ഉപദ്രവിച്ച പ്രതികളെ അറസ്റ്റ് ചെയ്തു](https://openwindownews.com/uploads/images/202311/image_870x_654cfa0d4bebe.jpg)
വാഗമൺ ഉളുപ്പുണിയിൽ പട്ടികജാതി വിഭാഗത്തിൽ സോമന്റെ വീട് ആക്രമിച്ച് ഭാര്യയെയും മകളെയും ഉപദ്രവിച്ച പ്രതികളെ അറസ്റ്റ് ചെയ്തു.കട്ടപ്പന ഡി വൈ എസ് പി . വി എ നിഷാദ് മോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
കേസിൽ ആകെ 8 പ്രതികളാണ് ഉള്ളത് ഇതിൽ 6 പ്രതികളുടെ അറസ്റ്റാണ് ഇന്ന് പോലീസ് രേഖപ്പെടുത്തിയത് രണ്ട് പ്രതികളെ ഇനി കസറ്റഡിയിൽ എടുക്കാനുണ്ട് .ഇവരെ കണ്ടത്താനുള്ള അന്വേഷണം നടന്നു വരികയാണന്ന് കേസിന്റെ ചുമതലയുള്ള കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു .പട്ടിക ജാതി പട്ടിക വർഗ്ഗ പീഢന നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഒന്നാം പ്രതി വാഗമൺ ഉളുപ്പൂണി സ്വദേശി പ്ലാക്കൂട്ടത്തിൽ ജോസഫ് ചാക്കോ എന്നറിയപെടുന്ന കുട്ടപ്പൻ (70),നാലാം പ്രതി അയ്യപ്പൻ കോവിൽ വട്ടങ്കിൽ ഷിന്റോ ജോസഫ് (44), അഞ്ചാം പ്രതി അയ്യപ്പൻ കോവിൽ ചപ്പാത്ത് ആലടി പുതിയിടം വീട്ടിൽ മത്തച്ചൻ ഇമ്മാനുവേൽ (63),ആറാം പ്രതി കാഞ്ചിയാർ തൊപ്പിപ്പാള തുരുത്തിപ്പള്ളിയിൽ പ്രിൻസ്ആന്റണി ( 38 ),ഏഴാം പ്രതി കാഞ്ചിയാർ കല്യാണത്തണ്ട് ലീഷൻ ജോൺ ( 29 ), എട്ടാം പ്രതി ഉപ്പുതറ ഒൻപതേക്കർ മടത്തിപറമ്പിൽ വിജയകുമാർ (46) എന്നിവരാണ് അറസ്റ്റിലായത് .
കേസിൽ രണ്ടും മൂന്നും പ്രതികളെ ഇനി പിടികൂടാനുണ്ട്. പ്രതിളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.