വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കാഞ്ചിയാർ വൈദ്യുതി ഓഫീസിന് മുന്നിൽ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിഉപരോധ സമരം നടത്തി
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കാഞ്ചിയാർ വൈദ്യുതി ഓഫീസിന് മുന്നിൽ ഉപരോധ സമരം നടന്നു. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയാണ് സമരം സംഘടിപ്പിച്ചത്. യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി സമരം ഉദ്ഘാടനം ചെയ്തു.
ധൂർത്തും കെടുകാര്യസ്ഥതയുമാണ് വൈദ്യുതി വകുപ്പിൽ നടക്കുന്നത്. അതാണ് വകുപ്പ് കടക്കെണിയിലാകാൻ കാരണം. കടം വീട്ടാൻ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
വൈദ്യുതി വകുപ്പ്, വൈദ്യുതി യൂണിറ്റ് ഒന്നിന് 25 പൈസ കൂട്ടിയതോടെ ഉപഭോക്താക്കളുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെയാണ് ലബ്ബക്കട വൈദ്യുതി വകുപ്പ് ഓഫീസിന് മുന്നിൽ കോൺഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചത്.
സമരത്തിന് മുന്നോടിയായി ലബ്ബക്കടയിൽ പ്രതിഷേധ പ്രകടനവും നടന്നു.സമരത്തിൽ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവിൽ ൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിതോട്ടം, സിജു ചക്കുംമൂട്ടിൽ, ജോമോൻ തെക്കേൽ , ഷാജി വേലംപറമ്പിൽ , ഷാജി വെള്ളോംമാക്കൽ, ജയ് മോൻ കോവിൽമല, ജോസ് മുത്തനാട്ട്, തുടങ്ങിയവർ സംസാരിച്ചു.