ശാന്തന്‍പാറയിലെ ദുരിത ബാധിത മേഖലകള്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു

Nov 7, 2023 - 13:49
 0
ശാന്തന്‍പാറയിലെ ദുരിത ബാധിത മേഖലകള്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു
This is the title of the web page

ഇടുക്കി ശാന്തന്‍പാറയിലെ ദുരിത ബാധിത മേഖലകള്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സന്ദര്‍ശിച്ചു.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹൈറേഞ്ചിലെ ഓരോ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
കൃഷി നഷ്ടപെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകണം.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ്  ശാന്തന്‍പാറയിലെ പേത്തൊട്ടി, കള്ളിപ്പാറ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.  20 ഹെക്ടറോളം ഭൂമിയിലെ ഏലം കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ട് വീടുകളും തകര്‍ന്നു. മേഖലയില്‍ ഇടുക്കി എംപി സന്ദര്‍ശനം നടത്തി.
തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാനും കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാന്‍ എന്‍ഡിആര്‍എഫ് സേനയുടെ സേവനം എല്ലാ മണ്ഡലങ്ങളിലും ഉറപ്പ് വരുത്താന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow