കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു
കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു.
ഇടുക്കി കരുണപുരം തണ്ണിപാറ സ്വദേശി ഓവേലിൽ ഷാജി എന്ന് വിളിയ്ക്കുന്ന വർഗീസ് ജോസഫ് ആണ് മരിച്ചത്.
ഇയാൾ പാട്ടത്തിന് കൊടുത്തിരുന്ന ഭൂമിയുടെ അതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.ഇതിൽ തട്ടി വീണാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

