പീരുമേട് പാമ്പനാറിന് സമീപം കെ.എസ്.ആർ.സി ബസുകൾ തമ്മിൽ കൂടി ഇടിച്ച് 6 പേർക്ക് പരിക്ക്
പീരുമേട് പാമ്പനാറിന് സമീപം എസ്.ഡി. ഫാർമസി വളവിൽ രണ്ട് കെ.എസ്.ആർ.സി ബസുകൾ തമ്മിൽ കൂടി ഇടിച്ച് 6 പേർക്ക് പരിക്ക്. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോയ ബസും കുമളിക്ക് വന്ന ബസും തമ്മിലാണ് കൂട്ടി ഇടിച്ചത്. ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

