പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ പന്നിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Nov 5, 2023 - 08:43
 0
പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ പന്നിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
This is the title of the web page

പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയുടെ പൂർണ്ണ സംഭരണശേഷി 707.75 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുകയാണ്. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 707.50 മീറ്ററായി ഉയർന്നു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലാണ്. മുൻകരുതൽ എന്ന നിലയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി അധിക ജലം പന്നിയാർ പുഴയിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ 3 ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 120 ക്യുമിക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴിക്കുവിടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പന്നിയാർ പുഴയിലെ ജലനിരപ്പ് 50 സെൻറീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. പൊന്മുടി ഡാമിന് താഴെ പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow