വണ്ടിപ്പെരിയാർ പൂണ്ടിക്കുളത്ത് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ
വണ്ടിപ്പെരിയാർ പൂണ്ടിക്കുളത്ത് കാണാതായ എബിൻ നോബിൾ ദാസ് എന്ന
യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്നും കണ്ടെടുത്തു.ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിയത്. കഴിഞ്ഞ നാല് ദിവസം മുമ്പ് ഇയാളെ കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പോലീസും സംയുക്തമായി പെരിയാർ നദിയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പെരിയാർ നദിയിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

