മൂന്നാര്‍ ദൗത്യം; ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഉദ്യോഗസ്ഥർ

Nov 4, 2023 - 12:41
 0
മൂന്നാര്‍ ദൗത്യം; ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഉദ്യോഗസ്ഥർ
This is the title of the web page

വീണ്ടും മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ വകുപ്പ്. മൂന്നാര്‍ ടൗണിലും മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപത്തുമുള്ള കയ്യേറ്റങ്ങളാണ് റവന്യു ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ ടൗണില്‍ നല്ലതണ്ണി ജങ്ഷനില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ച കട ഒഴിപ്പിച്ചു. പരേതനായ മൂന്നാര്‍ സ്വദേശി ലിംഗപാണ്ടിയുടെ ഉടമസ്ഥതയിലുള്ള കടയാണ് ഒഴിപ്പിച്ചത്. ഈ ഭാഗത്തുള്ള എട്ട് കടകള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ കടയുടെ മുമ്പില്‍ സര്‍ക്കാര്‍ ബോര്‍ഡും സ്ഥാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ മൂന്നാര്‍ വില്ലേജ് ഓഫീസിന് സമീപം കയ്യേറിയ പത്ത് സെന്റ് ഭൂമിയും ദൗത്യസംഘം ഒഴിപ്പിച്ചു. മൂന്നാര്‍ സ്വദേശി വിത്സണ്‍ ഇമ്പരാജ് എന്നയാളുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. മൂന്നു ദിവസം മുന്‍പ് ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow