ഇരട്ടയാർ ശാന്തിഗ്രാം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ പരമ്പര; മൂന്നോളം സ്ഥാപനങ്ങളിൽ നിന്നായി 18000 രൂപക്ക് മുകളിൽ മോഷ്ടാവ് അപഹരിച്ചു
രാവിലേ ഒരു മണിയോടെ ഒരാൾ റോഡിലൂടെ നടന്നുപോകുന്നത് CCTV യിൽ പതിഞ്ഞിരുന്നു. ഒന്നേകാലോടെ പ്രദേശത്തേ വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു.ശാന്ത്രി ഗ്രാമിലേയും അന്തോപ്പിക്കവലയിലേയും ട്രാൻസ്ഫോർമറിൽ നിന്നും പ്യൂസ് ഊരിമാറ്റിയ ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.SR ചിക്കൻസിൽ നിന്നും 7600 രൂപയും മാളിയേക്കൽ സ്റ്റോഴ്സിൽ നിന്നും 7500 ഓളം രൂപയും നഷ്ടപ്പെട്ടു.
സമീപമുള്ള സുമി കോഫീ ബാറിൻ്റെ താഴ് തകർത്ത നിലയിലുമാണ്.കൂടാതെ ശാന്തിഗ്രാം ഇടിഞ്ഞമല റോഡിൽ പ്രവർത്തിക്കുന്ന കൊച്ചുപറമ്പിൽ സ്റ്റോഴ്സിൽ നിന്നും
3500 ഓളം രൂപയും രേഖകളടങ്ങിയ പേഴ്സുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.