തങ്കമണിയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ വയറിംങ് കത്തി നശിച്ചു
കാമാക്ഷി പഞ്ചായത്ത് അമ്പലമേട് തേയില ഫാക്ടറിക്ക് സമീപം കാലാപ്പറമ്പിൽ ജോസിന്റെ വീട്ടിലെ വയറിംങ്ങാണ് കത്തി നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല .രാത്രി രണ്ടു മണിയോടുകൂടിയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്നത്. വീടിനു സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിമിന്നൽ ഉണ്ടാകുകയും തുടർന്ന് ഇവരുടെ വീട്ടിലേക്കുള്ള സർവീസ്വയർ ഉൾപ്പെടെ കത്തി നശിക്കുകയുമായിരുന്നു.
അപകടസമയത്ത് കുടുംബാംഗങ്ങൾ ഉറക്കത്തിലായിരുന്നു . ആർക്കും പരിക്കില്ല. മേഖലയിൽ കനത്ത മഴയും ഇടിമിന്നലും ആണ് കഴിഞ്ഞ രാത്രിയിൽ ഉണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു.