'പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശ്ശൂരിലേക്ക് ; സുരേഷ് ഗോപിക്കെതിരെ തൃശൂർ അതിരൂപത

Nov 3, 2023 - 11:28
 0
'പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശ്ശൂരിലേക്ക് ; സുരേഷ് ഗോപിക്കെതിരെ തൃശൂർ അതിരൂപത
This is the title of the web page

തൃശൂർ∙ ബിജെപിക്കും സുരേഷ് ഗോപിക്കും രൂക്ഷവിമർശവുമായി തൃശൂർ അതിരൂപത. തിരഞ്ഞെടുപ്പിൽ മണിപ്പുർ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാകുമെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ പറയുന്നു. തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്കുള്ള പരിഹാസം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പുർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിലാണ് രൂക്ഷമർശനം.മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്ക്കായിരുന്നു മുഖപത്രത്തിൽ വിമർശനം. മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു. ഇതു പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പുരിൽ തിരഞ്ഞു നോക്കാതിരുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു.മണിപ്പുരിൽ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണിപ്പുരിനെ ജനാധിപത്യബോധമുള്ളവർക്ക് അത്രവേഗം മറക്കാനാകില്ല. മണിപ്പുരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. തിരഞ്ഞെടുപ്പിനു മുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനത്തിലൂടെ അതിരൂപത മുന്നറിയിപ്പ് നൽകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow