കട്ടപ്പനയില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെയും മഹാത്മ അയ്യങ്കാളിയുടെയും  പ്രതിമകൾ സ്ഥാപിക്കുന്നതിനായി സ്ഥലം വൃത്തിയാക്കി നല്കി. പഴയ ബസ് സ്റ്റാൻ്റിൽ സ്മൃതി മണ്ഡപങ്ങൾ നിന്നിരുന്ന സ്ഥലമാണ് നൽകിയത്

Nov 2, 2023 - 18:00
 0
കട്ടപ്പനയില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെയും മഹാത്മ അയ്യങ്കാളിയുടെയും  പ്രതിമകൾ സ്ഥാപിക്കുന്നതിനായി സ്ഥലം വൃത്തിയാക്കി നല്കി. പഴയ ബസ് സ്റ്റാൻ്റിൽ സ്മൃതി മണ്ഡപങ്ങൾ നിന്നിരുന്ന സ്ഥലമാണ് നൽകിയത്
This is the title of the web page

കട്ടപ്പന പഴയ ബസ് സ്റ്റാന്റിനു സമീപമുള്ള മിനി സ്റ്റേഡിയത്തിനോട് ചേർന്നാണ് നവോത്ഥാന നായകൻ  മഹാത്മാ അയ്യങ്കാളിയുടെയും, ഇന്ത്യൻ ഭരണഘടന ശിൽപ്പി ഡോ.ബി ആർ  അംബേദ്കറുടെയും വെങ്കല പ്രതിമ സ്മൃതി മണ്ഡപം  സ്ഥാപിക്കുന്നത്.ഇതിനായി കട്ടപ്പന നഗരസഭ 10 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതിമകളുടെ നിർമ്മാണം മാന്നാറിൽ പുരോഗമിക്കുകയാണ്. നവംമ്പർ 17 ന് സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് സ്മൃതി മണ്ഡപങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വിവിധ ദളിത് സംഘടനകൾ സ്ഥാപിച്ചിരുന്ന കൊടികളും മറ്റും അതത് സംഘടനകൾ തന്നെ എടുത്ത്  മാറ്റി സ്ഥലം വൃത്തിയാക്കിയത്.അംബേദ്ക്കർ അയ്യൻകാളി കോഡിനേഷൻ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.വൈസ്  ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കുമെന്ന് നഗരസഭ കൗൺസിലർമാരും കോ ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികളുമായ
നഗരസഭ കൗൺസിലർമാർ പ്രശാന്ത് രാജു, ബിനു കേശവൻ എന്നിവർ അറിയിച്ചു.സ്മൃതി മണ്ഡപം യാഥാർത്ഥ്യമാകുമ്പോൾ കട്ടപ്പനയുടെ സാംസ്കാരിക വളർച്ചയ്ക്ക്   മുതൽക്കൂട്ടാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow