കട്ടപ്പന ജുഡീഷ്യൽ സെന്ററിൽ പുതുതായി പണികഴിപ്പിച്ചിട്ടുള്ള അഡീഷണൽ കോംപ്ലക്സിലേക്ക് കുടുംബകോടതി മാറ്റി സ്ഥാപിക്കുന്നു :ഉദ്ഘാടനം നാളെ (നവം.3ന് )രാവിലെ 10 മണിക്ക്
2013 ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ച കുടുംബ കോടതി ഇക്കാലമത്രയും വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
2023 ഏപ്രിൽ മാസം ഇരുപതാം തിയതി കട്ടപ്പന ജുഡീഷ്യൽ സെന്ററിൽ അഡീഷണൽ ബ്ലോക്ക് നിർമാണം പൂർത്തീകരിച്ചിരിക്കുന്നതും ഈ അഡീഷണൽ ബ്ലോക്ക് ഫാമിലി കോർട്ട് പ്രവർത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കുടുംബ കോടതിയുടെ പ്രവർത്തനം നാളെ മുതൽ ജുഡീഷ്യൽ കോംപ്ലക്സിനോട് ചേർന്നുള്ള അഡീഷണൽ ബ്ലോക്കിൽ പ്രവർത്തനം ആരംഭിക്കുന്നതുമാണ്. കേരള ഹൈക്കോടതി ജഡ്ജ് സി.എസ്. ഡയസ് പുതിയ കുടുംബ കോടതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജെം കോരസൺ, സെക്രട്ടറി അഡ്വ.ബിജു സ്കറിയ, അഡ്വ. എം. മഹേഷ്, അഡ്വ. ബെന്നി ജോസഫ്,അഡ്വ. റ്റി. പി മാത്യു,അഡ്വ. പി. ആർ മുരളീധരൻ,അഡ്വ. വി. എ. ജോർജ് തുടങ്ങിയവർ കട്ടപ്പനയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.