തടി കയറ്റിവന്ന പിക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Nov 2, 2023 - 08:04
 0
തടി കയറ്റിവന്ന പിക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
This is the title of the web page

തൊടുപുഴയിൽ തടി കയറ്റിവന്ന പിക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. മണക്കാട് ഇരവിപ്പാറ സ്വദേശി കരുവേലിൽ സജിക്കാണ് പരിക്കേറ്റത്. വഴിത്തല പുറപ്പുഴ റോഡിൽ ബാപ്പുജി സ്കൂളിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ചെറിയ റോഡിലൂടെ തടി കയറ്റി വന്ന പിക് - അപ്പ് പിന്നിലേക്ക് എടുത്തപ്പോൾ റോഡിന്റെ സൈഡ് ഇടിയും നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയുമായിരുന്നു. വാഹനം റോഡ് അരികിലെ തേക്ക് മരത്തിലടിച്ചാണ് നിന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സീറ്റിനടിയിൽ കുടുങ്ങിയ സജിയെ തൊടുപുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഏറെ ശ്രമകരമായി പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow