ജല ജീവൻ മിഷൻ ഉപ്പുതറ പഞ്ചായത്ത് തല കുടിവെളള പദ്ധതി ആരംഭിച്ചു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉത്ഘാടനം നിർവ്വഹിച്ചു

Nov 1, 2023 - 10:19
Nov 1, 2023 - 10:22
 0
ജല ജീവൻ മിഷൻ ഉപ്പുതറ പഞ്ചായത്ത് തല കുടിവെളള പദ്ധതി ആരംഭിച്ചു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉത്ഘാടനം നിർവ്വഹിച്ചു
This is the title of the web page

ഉപ്പുതറ:ഉപ്പുതറ പഞ്ചായത്തിലെ അതിരൂക്ഷമായ ശുദ്ധ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് കേന്ദ്ര- സംസ്ഥാനങ്ങളുടെ സംയുക്ത പദ്ധതിയായ ജല ജീവൻ പദ്ധതിക്ക് ഉപ്പുതറ പഞ്ചായത്തിൽ തുടക്കമായി. കാക്കത്തോട്ടിൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാർഡ് മെംമ്പർ സാബു വേങ്ങവേലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജെയിംസ് തോക്കൊമ്പിൽ , ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.അബി എന്നിവർ പ്രസംഗിച്ചു.114 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 6809 കുടിവെള്ള കണക്ഷനുകളാണ് ഇത് വഴി നൽകുന്നത്.
അഞ്ചുരുളിയിൽ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് സ്ഥാപിച്ച് ദിനേന 35 ദശലക്ഷം ശുദ്ധീകരണ ശേഷിയുള്ള ശുദ്ധീകരണ ടാങ്കിൽ എത്തിക്കുകയും തുടർന്ന് വെള്ളം പമ്പ് ചെയ്ത് വിവിധ വിതരണ ശ്യംഖലകൾ വഴി ഒൻപതേക്കറിൽ നിർമ്മിച്ചിരിക്കുന്ന രണ്ട് ടാങ്കുകളിൽ എത്തിക്കുകയും പൈപ്പ് കണക്ഷൻ വഴി ഭവനങ്ങളിൽ ശുദ്ധജലം എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow