നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേട്: ഇബ്രാഹിംകുട്ടി കല്ലാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസെടുത്തു

നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്
കോൺഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസെടുത്തു.ഡി സി സി മുൻ പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. ബാങ്കിൽ 4.5 കോടി രൂപ തട്ടിയെന്നാണ് കേസ്. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതി പട്ടികയിൽ ഉണ്ട്.