വണ്ടിപ്പെരിയാർ വാളാടിക്ക് സമീപം ഓടമേട് റോഡിൽ തടി ലോറി ഗർത്തത്തിൽ പെട്ട് ചരിഞ്ഞ് അപകടം. ഒഴിവായത് വൻ ദുരന്തം
വണ്ടിപ്പെരിയാർ വാളാഡിക്ക് സമീപം വളാടി മേപ്പരട്ട് ഓടമേട് കുമളി പാതയിലാണ് തടി ലോഡുമായി വന്ന ലോറി റോഡിലെ ഗർത്തത്തിൽ പെട്ട് അപകടം സംഭവിച്ചത്. ഇതോ ടെ ഓടമേട് കുമളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ഓടമേട് ഒൻപത് മുറി ഭാഗത്തുനിന്നും തടികയറ്റി വന്ന ലോറിയാണ് വാളാടിക്ക് സമീപം ഫാക്ടറിക്ക് മുകൾ വശത്തെ റോഡിലെ ഗർത്തത്തിൽ അപകടത്തിൽ പെട്ടത്. റോഡിലെ പാലത്തിന് സമീപത്തെ ഗർത്തത്തിൽ ലോറിയുടെ ഒരു ഭാഗം ടയർ പെട്ടതോടെ ലോറി ചരിഞ്ഞ് പാലത്തിന്റെ സംരക്ഷണഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു.
അപകടത്തിൽ ലോറി മറിയാതിരുന്നതിനാൽ ലോറിയിലുണ്ടായിരുന്ന തൊഴിലാളികൾ വൻ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് JCB യുടെയും സമീപത്തെ നാട്ടുകാരുടെയും സഹായത്തോടെ ചരിഞ്ഞ തടി ലോറി ഉയർത്തി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.