സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണം. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറഞ്ഞു. പണിമുടക്കിൽ വലഞ്ഞ് ഉൾഗ്രാമങ്ങളിലെ ജനങ്ങൾ

Oct 31, 2023 - 19:40
 0
സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണം. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറഞ്ഞു. പണിമുടക്കിൽ വലഞ്ഞ് ഉൾഗ്രാമങ്ങളിലെ ജനങ്ങൾ
This is the title of the web page

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ്സുടമകളുടെ സംയുക്തസമിതി സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ ബസ് പണിമുടക്ക് മലയോര മേഖലയിൽ സാധാരണക്കാരായ ജനങ്ങളെ ഏറെ ബാധിച്ചു. ആശുപത്രി ആവശ്യങ്ങൾക്കും സ്കൂൾ കോളേജുകളിലേക്കും പോയവരാണ് ഏറെയും ബുദ്ധിമുട്ടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമരം നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും കെഎസ്ആർടിസി അധിക സർവീസ് പ്രതീഷിച്ചാണ് പലരും യാത്രകൾക്ക് തയ്യാറായത്. എന്നാൽ അധിക സർവീസ് കെഎസ്ആർടിസി നടത്താതെ വന്നതോടെ മണിക്കൂറുകളോളം പൊരി വെയിലിൽ യാത്രക്കാർക്ക് നിൽക്കേണ്ടിവന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനകാര്‍ക്ക് സ്വകാര്യ ബസ് പണിമുടക്കം യാത്രാ ബുദ്ധിമുട്ട് സമ്മാനിച്ചു.സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പല സ്കൂളുകളും കോളേജുകളും ഇന്ന് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. സ്വകാര്യ ബസ്സ് ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചാൽ ഇതും ഹൈറേഞ്ച് മേഖലയിൽ ഗുരുതരമായ യാത്ര ക്ലേശം സൃഷ്ടിക്കും.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് സംയുക്ത സമരസമിതി സമരത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. അതെ സമയം സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow