കളമശേരി സ്ഫോടനത്തിൽ മരിച്ച കുമാരി പുഷ്പൻ്റെ സംസ്കാരം ഇടുക്കി കാളിയാറിൽ നടത്തി
കളമശേരി സ്ഫോടനത്തിൽ മരിച്ച കുമാരി പുഷ്പൻ്റെ സംസ്കാരം ഇടുക്കി കാളിയാറിൽ നടത്തി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകൾ ആദരാഞ്ജലി അർപ്പിക്കാനെത്തി.
കത്തിക്കരിഞ്ഞ നിലയിലായതിനാൽ മൃതദേഹം പേടകത്തിൽ നിന്നും പുറത്തെടുത്തില്ല.
തൊടുപുഴ തഹസിൽദാർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.രാത്രി എട്ട് മണിയോടെ തൊടുപുഴയിലെ ശാന്തിതീരം പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.