കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കമായി. യുവതയുടെ കലാകായിക കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രചോദനമാണ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന കേരളോത്സവമെന്ന് വാഴൂർ സോമൻ എം എൽ എ പറഞ്ഞു

സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ലബ്ബക്കട ജെ പി എം കോളജിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അതെ വേദിയിൽ കലാമത്സരങ്ങൾ അരങ്ങേറി. മേരിക്കുളം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന അതിലേറ്റിക്സ് മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 29 ന് മറ്റ് ഗയിംസ് മത്സരങ്ങൾ സ്വരാജ് സയൺ പബ്ലിക് സ്കൂളിൽ വെച്ച് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട ഉദ്ഘാടനം ചെയ്യും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും ഒന്നാംസ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് എവർറോളിംഗ് ട്രോഫിയും നൽകും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ കേരളത്സവത്തിൽ മത്സരിച്ച് അർഹത നേടിയ യുവപ്രതിഭകളാണ് ബ്ലോക്ക്‌തല കേരളോത്സവത്തിൽ മറ്റുരയ്ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി കെ ആർ, ജലജ വിനോദ്, ഷൈല വിനോദ്, സവിത ബിനു, ജോസ് സ്കറിയ കണ്ണമുണ്ടയിൽ, അന്നമ്മ ജോൺസൺ, ഷൈനി റോയി, രഞ്ജിത്ത് കുമാർ നാഗയ്യ, വി പി ജോൺ, നിക്സൺ പി എന്നിവർ പങ്കെടുത്തു.