കട്ടപ്പന നഗരസഭയിൽ സ്ത്രീകൾക്കായി നടന്ന ഷീ ക്യാമ്പയിനിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പിന്റെ ജില്ലാ സുവർണ്ണ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭയും കട്ടപ്പന ഗവ. മാതൃക ഹോമിയോ ഡിസ്‌പെൻസറിയും സംയുക്തമായമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇതോടൊപ്പം ഡിസ്‌പെൻസറിയുടെ ഒ പി വിഭാഗത്തിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും നടത്തി. ക്യാമ്പിൽ അൻപതോളം പേർ പങ്കെടുത്തു.നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി രോഗനിർണ്ണയം നടത്തി ചികിത്സ നൽകുന്നതോടൊപ്പം നല്ല ആരോഗ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി തൈറോയ്ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിസ്, ആർത്തവ ആരോഗ്യം, സ്‌ട്രെസ് മാനേജ്മെന്റ്, യോഗ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ കൗൺസിലർമാരായ രജിത രമേശ്, പ്രശാന്ത് രാജു, സോണിയ ജെയ്ബി , സിഡിഎസ് ചെയർപേഴ്സൺമാരായ രത്നമ്മ സി വി, ഷൈനി ജിജി, കട്ടപ്പന എഫ്എസി ജിഎംഎച്ച്ഡി മെഡിക്കൽ ഓഫീസർ മനുലാൽ കെ എന്നിവർ പങ്കെടുത്തു.