നെടുങ്കണ്ടം കല്ലാർ ക്ഷേത്രത്തിലെ മോഷണം: 'കള്ളൻ ബിനു ' പിടിയിൽ

നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതി പിടിയിൽ .പീരുമേട് കോഴിക്കാനം എസ്‌റ്റേറ്റ് സെക്കൻഡ് ഡിവിഷനിൽ ബിനു ദേവരാജ് എന്ന കള്ളൻ ബിനുവിനെയാണ് പോലീസ് പിടികൂടിയത്.
പ്രതി മോഷണശേഷം ഉപേക്ഷിച്ച സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്.