മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ
ചിന്നക്കനാൽ സിമിന്റ് പാലത്തിന് സമീപമാണ് കയ്യേറ്റം ഒഴിപ്പിച്ചത്. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു.
ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി.
ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസത്തിനകം കുടിയിറങ്ങുന്നതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.



