വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. മൂന്നു പേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ 62 ആം മൈൽ പോളിടെക്നിക്ക് കോളജിന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കാർ യാത്രികരായ 3 പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടിപെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ചികിൽസയ്ക്ക് ശേഷം വണ്ടൻമേട്ടിലേക്ക് രോഗിയുമായി പോയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് കാർ നിയന്ത്രണം വിട്ട് മറിയാൻ കാരണം.
അപകടത്തിൽ വണ്ടൻമേട് സ്വദേശികളായ ഡ്രൈവർ വിപിൻ (32) രാമൻ നായർ (69 ) ആദിത്യൻ (17) എന്നിവർക്ക് പരിക്കേറ്റു. അപകട സമയം ദേശീയ പാതയിൽ പട്രോളിന് ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.