കളഞ്ഞു കിട്ടിയ പതിനാലായിരം രൂപ ഉടമസ്ഥന് തിരികെ നൽകി ഉപ്പുതറയിലെ വ്യാപാരി മാതൃകയായി
ഉപ്പുതറ ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ പതിനാലായിരം രൂപ ഉടമസ്ഥന് തിരികെ നൽകി വ്യാപാരി മാതൃകയായി.ഉപ്പുതറ ടൗണിൽ വ്യാപാരം നടത്തുന്ന കണ്ണക്കൽ സാജുവാണ് കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃക കാട്ടിയത്.
ഉപ്പുതറ ടൗണിൽ ദന്താശുപത്രി നടത്തുന്ന ഡോ: ഷിനു ലാലിന്റെ കൈയ്യിലുണ്ടായിരുന്ന പതിനാലാമിരം രൂപയാണ് കഴിഞ്ഞ ഞായറാഴ്ച്ച നഷ്ടപെട്ടത്.
ഉപ്പുതറയിലെ വ്യാപാരികളെ പണം നഷ്ടമായ വിവരം അറിച്ചതിനെ തുടർന്ന് നവമാധ്യങ്ങളിൽ അറിയിപ്പായി ഇടുകയും ചെയ്തു. ഇതേ സമയം തന്നെ ടൗണിൽ ആൻ മരിയ സ്റ്റേഴ്സ് എന്ന വ്യാപാര സ്ഥാപനം നടത്തുന്ന സാജുവിന് ടൗണിൽ വഴിയോരത്ത് വച്ച് പണം ലഭിച്ചു.
സാജു, നവ മാധ്യമങ്ങളിൽ അറിയിപ്പ് ഇട്ട ആളെ ഫോണിൽ ബന്ധപ്പെടുകയും പണം ഉടമക്ക് കൈമാറുകയായിരുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ, ഇതിൽ നിന്നും ഒരു തുക ഡോ: ഷിനു ലാൽ ഒരു കുടുംബത്തിന് ചികിത്സ സഹായമായും നൽകി.