സിപിഐ എം ഇടുക്കിയിലെ കര്‍ഷകരെ കാത്തു സൂക്ഷിച്ച പ്രസ്ഥാനം -ഇ.പി. ജയരാജന്‍
ചെറുതോണി: ജില്ലയിലെ കര്‍ഷകരെ എക്കാലവും കാത്തുസംരക്ഷിച്ച പ്രസ്ഥാനം സിപിഐ എമ്മാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് തങ്കമണിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി കര്‍ഷക ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്താണ് പ്രവര്‍ത്തിച്ചു പോന്നത്. ജډി കുടിയാന്‍ നാടുവാഴിത്ത വ്യവസ്ഥിതിക്കെതിരെ പോരാട്ടം ആരംഭിക്കുകയും സമഗ്രമായ ഭൂ പരിഷ്ക്കരണ നിയമം സംസ്ഥാനത്ത് കൊണ്ടുവരികയും ചെയ്തു. കൃഷി ഭൂമി കൃഷിക്കാരന് എന്നതായിരുന്നു സിപിഐ എം നിലപാട്. എന്നാല്‍ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് കൃഷിക്കാരനെ സ്വന്തം ഭൂമിയില്‍ വാടകക്കാരനാക്കി മാറ്റി. അതായിരുന്നു 1960 ലെ ഭൂമി പതിവ് നിയമം.
വീട് വച്ച് താമസിക്കാം കൃഷിയും ചെയ്യാം. രണ്ട് കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഭൂമിക്ക് മേല്‍ ഉടമസ്ഥാവകാശമോ, വിനിയോഗ അവകാശമോ ഉണ്ടായിരുന്നില്ല. പിന്നീട് വന്ന എല്ലാ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും ഈ നിയമത്തെ പിന്തുണക്കുന്ന ചട്ടങ്ങളുണ്ടാക്കി ജനങ്ങളെ വാടകക്കാരെപ്പോലെ ആക്കി മാറ്റുകയായിരുന്നു. ഇതിന് മാറ്റം വരുത്തി ശക്തമായ നിയമ നിര്‍മ്മാണം വേണമെന്നാണ് എല്‍ഡിഎഫും സര്‍ക്കാരും തീരുമാനമെടുത്തത്. 1957 ലെ ഭൂ പരിഷ്ക്കരണ നിയമത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ ഭൂമി സംബന്ധമായ നിയമമാണ് സെപ്റ്റംബര്‍ 14 ന് കേരള നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയത്. ഈ നിയമത്തിന്‍റെ പിന്‍ബലത്തില്‍ പുതിയ ഇടുക്കിയും പുതിയ മുന്നേറ്റവും ഈ നാട്ടില്‍ രൂപ്പപെടുകയാണ്. കൃഷിക്കാരനെ ദ്രോഹിക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്.
16 ഉപാധികളോടുകൂടിയ പട്ടയം, പതിച്ചുകിട്ടിയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ മറവില്‍ കൊണ്ടുവന്ന ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ കമ്മീഷനുകള്‍, എച്ച്ആര്‍എംഎല്‍ തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഭൂ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാവുന്നതിലൂടെ ആയിരക്കണക്കായ പൊതുസ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിയമ സാധുത കൈവരുകയാണ്. നിയമത്തിന് പിന്‍ബലമേകുന്ന ചട്ടങ്ങളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. നിയമസഭയില്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് കോണ്‍ഗ്രസ്സ് മനസ്സില്ലാ മനസ്സോടെ പിന്തുണച്ചതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഇടുക്കിയിലെ കര്‍ഷക സമരങ്ങള്‍, കുടിയിറക്ക് വിരുദ്ധ പോരാട്ടങ്ങള്‍ തുടങ്ങി സിപിഐ എം നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങള്‍, ജീവത്യാഗങ്ങള്‍, ജയില്‍വാസങ്ങള്‍ തുടങ്ങിയവ മലയോരജനതയ്ക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഫലഭൂയിഷ്ടിത കൊണ്ടും നാണ്യവിളകളുടെ സമ്പന്നതകൊണ്ടും അനുഗ്രഹീതമായ ഇടുക്കിയുടെ മണ്ണില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ ഭൂമി കൈവശം വയ്ക്കാനും ഉപയോഗിക്കാനുമുള്ള അവകാശം വന്നു ചേര്‍ന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ കാല്‍നട പ്രചരണ ജാഥാ സംഘടിപ്പിച്ച സിപിഐ എം ജില്ലാ കമ്മറ്റിയെ അഭിനന്ദിക്കുന്നതായും ഇ.പി. ജയരാജന്‍ പറഞ്ഞു.
യോഗത്തില്‍ ഏരിയ കമ്മറ്റിയംഗം കെ.ജെ. ഷൈന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എം.വി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. മുന്‍ എം.പി. ജോയ്സ് ജോര്‍ജ്ജ്, ഷൈലജ സുരേന്ദ്രന്‍, പി.എസ്. രാജന്‍, കെ.എസ്. മോഹനന്‍, വി.വി. മത്തായി, റോമിയോ സെബാസ്റ്റ്യന്‍, എം.ജെ. മാത്യു എന്നിവര്‍ സംസാരിച്ചു.