അടിമാലിയിൽ വാഹനാപകടം; കെ എസ് ആര്‍ ടി സി ബസും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി പത്താംമൈല്‍ കോളനിപ്പാലത്ത് വാഹനാപകടം. കെ എസ് ആര്‍ ടി സി ബസും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.യാത്രകാര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസും കോതമംഗലത്ത് നിന്ന് അടിമാലിക്ക് വരികയായിരുന്ന പാല്‍ ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ ഭാഗം തകര്‍ന്നു. അടിമാലി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.