ഷവർമ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായതായി സംശയിക്കുന്ന യുവാവ് മരിച്ചു
ഷവർമ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായതായി സംശയിക്കുന്ന യുവാവ് മരിച്ചു.കൊച്ചി കാക്കനാട് സെസ്സിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആണ് മരിച്ചത്. മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിൽ നിന്ന് ഓർഡർ ചെയ്താണ് ബുധനാഴ്ച രാഹുൽ ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി.തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മാവേലിപുരത്ത് ഉള്ള ഹോട്ടൽ ഹയാത്തിനെതിരെ വീട്ടുകാർ പരാതി നൽകി. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസും കേസെടുത്തിട്ടുണ്ട്.