മുണ്ടക്കയത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.
ഒക്ടോബര്‍ 20-നായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനുദേവൻ തിങ്കളാഴ്ചയാണ് മരിച്ചത്.