ഇടുക്കിയിൽ ആദിവാസി യുവാവിനെ വനവകുപ്പ് കള്ളക്കേസിൽ കുടുക്കിയ സംഭവം ; വീണ്ടും മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ. സരുണിന് നീതി ലഭിക്കും :- വി കെ ബീന കുമാരി

മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബിനാകുമാരി ഇടുക്കി ദേവികുളത്ത് നടത്തിയ സിറ്റിംഗിലാണ് സരുൺ സജി കേസിൽ വീണ്ടും നിർണ്ണായകമായ ഇടപെടൽ നടത്തിയത്. വിഷയത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും പീരുമേട് ഡിവൈഎസ്പി യോടും വിശദീകരണം തേടിയിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ടതിനു ശേഷം സരുൺ സജിയുടെ നഷ്ടപരിഹാര പരാതിയിൽ തീരുമാനമെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബീനാകുമാരി പറഞ്ഞു.
കമ്മീഷനിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സരുൺ സജിയും പ്രതികരിച്ചു.
അതേസമയം 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് സംബന്ധിച്ച വ്യക്തമായ വിശദീകരണം നൽകുവാൻ സരുൺ സജീയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2022 സെപ്റ്റംബർ ഇരുപതിനാണ് കിഴുകാനം ഫോറസ്റ്ററുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സജിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.