നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു
കഴിഞ്ഞ രാത്രിയിലാണ്, നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്.ശ്രീ കോവില്‍ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പടെ നാല് കാണിക്ക വഞ്ചികള്‍ കുത്തി തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തി. ക്ഷേത്രം ഓഫീസിൽ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും അപഹരിച്ചു. കൂടാതെ ക്ഷേത്രത്തിലെ സിസി ടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും കവർന്നു.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം. നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു