ഇനീഷ്യോ 2K23യ്ക്ക് വിദ്യാർത്ഥികളുടെ വൻ തിരക്ക്
കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി ഒരുക്കിയ ഇനീഷ്യോ 2K23 യ്ക്ക് വിദ്യാർത്ഥികളുടെ വൻതിരക്ക്. ഇനീഷ്യോയുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച ISRO യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വാട്ടർ റോക്കറ്റ് ലോജിംഗ് ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ ആവേശമുണർത്തി.ബഹിരാകാശ കമാനത്തിന്റെ അടിസ്ഥാനഘടന രൂപപ്പെടുന്ന കവാടത്തിലൂടെയാണ് ഒരു ട്യൂബിലാർ അടച്ച പാതയിലൂടെയാണ് വിദ്യാർത്ഥികൾ ശാസ്ത്ര വിസ്മയ ലോഹത്തിലേക്ക് പ്രവേശിച്ചത്.
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സെന്റ് ജോസഫ് സ്കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഏലിയൻ പ്ലാനറ്റ് ശാസ്ത്ര കൗതുകവും ജിജ്ഞാസയും ഉണർത്തുന്നതായിരുന്നു.
സഹോദരങ്ങളായ സെന്റ് ജോസഫിലെ എവിലിനും എമറ്റും ചേർന്ന് കണ്ടെത്തിയ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുവാനുള്ള വെയിറ്റ് റെഡ്യൂസിംഗ് ഇൻസ്ട്രമെന്റ് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്.
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അവർക്ക് കൂടി പങ്കാളിത്തം നൽകി ഒരുക്കിയ സ്റ്റാളും ഇനീഷ്യോയുടെ പ്രത്യേകതയാണ്.ഒക്ടോബർ 21 ശനിയാഴ്ച ഇനീഷ്യോ 2K23 സമാപിക്കും.