കട്ടപ്പന ഗവൺമെൻറ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ചീന്തലാർ ഗവ.ഹരിജൻ വെൽഫെയർ യു .പി സ്കൂളിൽ വിജ്ഞാന സദസ് സംഘടിപ്പിച്ചു

Oct 22, 2023 - 19:54
 0
കട്ടപ്പന ഗവൺമെൻറ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ചീന്തലാർ ഗവ.ഹരിജൻ വെൽഫെയർ യു .പി സ്കൂളിൽ വിജ്ഞാന സദസ് സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന : കട്ടപ്പന ഗവൺമെൻറ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ചീന്തലാർ ഗവ.ഹരിജൻ വെൽഫെയർ യു .പി സ്കൂളിൽ വിജ്ഞാന സദസ് സംഘടിപ്പിച്ചു .2018 മുതൽ നടത്തിവരുന്ന സമൂഹ വിജ്ഞാന വിപുലീകരണ പ്രവർത്തന ( കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ ആക്ടിവിറ്റി ) ത്തിന്റെ ഭാഗമായാണ് ധനതത്വശാസ്ത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ വിജ്ഞാന സദസ് നടത്തിയത്. വിവിധ മേഖലകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സർക്കാർ വിദ്യാലയങ്ങൾക്ക് സാമ്പത്തികമായും വൈജ്ഞാനികമായും കൈത്താങ്ങാകുവാൻ 2018 ലാണ് കട്ടപ്പന ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സമൂഹ വിജ്ഞാന വിപുലീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബോധവത്കരണ ക്ലാസ് , പഠനോപകരണ വിതരണം, ഭക്ഷ്യകിറ്റ് വിതരണം, കലാ കായിക രംഗങ്ങളിൽ പ്രോത്സാഹനം, സാമ്പത്തിക സഹായം, കൗൺസിലിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മേമാരി ഏകാധ്യാപക വിദ്യാലയം, പശുപ്പാറ ഗവൺമെൻറ് എൽ. പി. സ്കൂൾ , ചീന്തലാർ ഗവൺമെൻറ് ഹരിജൻ വെൽഫെയർ യു.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഏറ്റെടുത്ത് കൃത്യമായ ഇടവേളകളിൽ സ്കൂളുകളിലെത്തി ആവശ്യമായ നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. കട്ടപ്പന ഗവ. കോളേജ് ധനതത്വ ശാസ്ത്ര വിഭാഗം മേധാവി ഡോ. അരുൺ കുമാർ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നല്കുന്ന പദ്ധതി പിന്നോക്ക സർക്കാർ വിദ്യാലയങ്ങൾക്ക് കൈത്താങ്ങാണെന്ന് 

ചീന്തലാർ ഗവ.ഹരിജൻ വെൽഫെയർ യു.പി സ്കൂൾ പ്രധാനാധ്യാപിക പി.എസ് സെൽവി , പി.ടി.എ പ്രസിഡന്റ് ആർ രാജു , പഞ്ചായത്തംഗം മിനി രാജു എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow