ജില്ലാ കേരളോത്സവം നവംബര്‍ 10 മുതല്‍ 12 വരെ മൂന്നാറില്‍
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ഇടുക്കി ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 10,11,12 തീയതികളില്‍ മൂന്നാറില്‍ നടക്കും . ഇതിനു മുന്നോടിയായി ഒക്ടോബര്‍ 27 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘാടക സമിതി രൂപികരണ യോഗം ചേരും. ജില്ലയിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജന സംഘടന ഭാരവാഹികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, വ്യാപാര വ്യവസായി സംഘടനാ ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അറിയിച്ചു