അവധി ദിവസങ്ങളിലെ നിയമലംഘനം : പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണല്‍ കടത്തല്‍, നിലം നികത്തല്‍ , നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈന്‍സ് ആന്റ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ ഷീബാ ജോർജ്ജ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.
കളക്ടറേറ്റ് 04862 232242, 232366, ഇടുക്കി താലൂക്ക്- 04862 235361, 8547618435, തൊടുപുഴ താലൂക്ക്- 04862 222503, 8547612801, പീരുമേട് താലൂക്ക്- 04869 232077, 8547612901, ഉടുമ്പന്‍ചോല താലൂക്ക് - 04868 232050, 8547613201, ദേവികുളം താലൂക്ക്- 04865 264231, 8547613101