കട്ടപ്പന പള്ളിക്കവലയിൽ വാഹനാപകടം; വൻ ഗതാഗതക്കുരുക്ക്
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ബസും ഇവിടെത്തന്നെയുള്ള ജീവനക്കാരന്റെയും കാറും തമ്മിൽ ഉരസിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.രാവിലെ സ്കൂൾ സമയത്തായിരുന്നു അപകടം. പള്ളിക്കവലയിൽ നിന്ന് സെൻ്റ് ജോൺസ് റോഡിലേക്ക് തിരിയുന്ന ഭാഗത്തു വച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കാർ ഉയർത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.