വണ്ടിപ്പെരിയാർ വള്ളക്കടവിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ആയുധങ്ങൾ കണ്ടെടുക്കുന്നതിനുള്ള തെളിവെടുപ്പ് നടന്നു
കഴിഞ്ഞമാസം പതിനാറാം തീയതിയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരികുന്നം വീട്ടിൽ അബ്ബാസിനെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ അർദ്ധരാത്രിയിൽ ക്വട്ടേഷൻ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇവർ യുവാവിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ ഒന്നാം പ്രതിയായ ഷമീറിനെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ഇന്ന് തെളിവെടുപ്പ് നടത്തിയത്.
പ്രധാന പ്രതിയുമായി വണ്ടിപ്പെരിയാർ പോലീസ് വള്ളക്കടവിൽ എത്തിയശേഷം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അബ്ബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപത്തെ തേയില തോട്ടത്തിൽ ഉപേക്ഷിച്ച ഒരു കമ്പി വടിയും കത്തിയും കണ്ടെടുത്തു.യുവാവിനെ ആക്രമിച്ച ആയുധങ്ങൾ കൂടി കോടതിയിൽ ഹാജരാക്കി അന്വേഷണം പൂർത്തീകരിക്കുവാൻ ആണ് വണ്ടിപ്പെരിയാർ പോലീസിൻ്റെ തീരുമാനം.വണ്ടിപ്പെരിയാർ എസ് എച്ച് ഒ.ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത്