നിരവധി മോഷണക്കേസുകളില്‍ പ്രതിയായ നേര്യമംഗലം സ്വദേശിയെ കാപ്പാ ചുമത്തി അടിമാലി പോലീസ് അറസ്റ്റ് ചെയ്തു
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അടിമാലിയില്‍ വാടകക്ക് താമസിച്ച് വന്നിരുന്ന നേര്യമംഗലം സ്വദേശിയെ കാപ്പാ ചുമത്തി അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.ടാര്‍സന്‍ മനീഷ് എന്നറിയപ്പെടുന്ന മനീഷാണ് അറസ്റ്റിലായത്.വിവിധ സ്റ്റേഷനുകളില്‍ മനീഷിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആളെ കാപ്പാ ചുമത്തി അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ കുറെ നാളുകളായി അടിമാലിയില്‍ വാടകക്ക് താമസിച്ച് വന്നിരുന്ന നേര്യമംഗലം സ്വദേശി മനീഷാണ് അറസ്റ്റിലായത്.ഇയാളുടെ മോഷണ രീതിമൂലം ടാര്‍സന്‍ മനീഷെന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് അടിമാലി പോലീസ് പറഞ്ഞു. വാഴക്കുളത്ത് രണ്ട്, മൂവാറ്റുപുഴ, തൊടുപുഴ, അങ്കമാലി, ചാലക്കുടി, ഇടത്തല സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളും മനീഷിന്റെ പേരിലുള്ളതായി പോലീസ് അറിയിച്ചു.